രോഗ ഉറവിടം കണ്ടെത്താൻ പ്രത്യേക മെഡിക്കൽ സംഘം

നെടുമ്പാശ്ശേരി: ഉറവിടമറിയാതെ കോവിഡ് പടരുന്നത്​ കണ്ടെത്താൻ പ്രത്യേക മെഡിക്കൽ സംഘത്തെ ചുമതലപ്പെടുത്തിയതായി കലക്ടർ എസ്. സുഹാസ് മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ഏഴ്​ രോഗികളുടെ രോഗ ഉറവിടമാണ് കണ്ടെത്തേണ്ടത്. ജില്ലയിൽ ശരാശരി 950-1200 സാമ്പിൾ ദിവസേന പരിശോധിക്കുന്നുണ്ട്. കളമശ്ശേരി മെഡിക്കൽ കോളജിൽ ശരാശരി 250 സാമ്പിളും മൂന്ന് സ്വകാര്യ ആശുപത്രികളിൽ ആയി 70 സാമ്പിളും സ്വകാര്യലാബുകളിൽ 600 സാമ്പിളും പരിശോധിക്കുന്നു. ഇതിനുപുറമെ, വിമാനത്താവളത്തിൽ 1500-2000 ആൻറിബോഡി പരിശോധനകളും 70 ആൻറിജൻ ടെസ്​റ്റുകളും നടത്തുന്നുണ്ട്. ജില്ലയിലെ കണ്ടെയ്​ൻമൻെറ് സോണുകളിലും ആൻറിജൻ പരിശോധന ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചു. പുറമെ, ഒരു ആർ.ടി.പി.സി.ആർ ഉപകരണം കൂടി വരുംദിവസങ്ങളിൽ കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കുമെന്നും കലക്ടർ അറിയിച്ചു. ജില്ലയിലെ 12 സർക്കാർ ആശുപത്രികളിൽ ആൻറിജൻ പരിശോധന ആരംഭിച്ചു. സ്വകാര്യ ആശുപത്രികൾക്കും ആൻറിജൻ പരിശോധന തുടങ്ങും. രോഗസാധ്യതയുള്ള പ്രദേശങ്ങളിൽ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരുടെയും പരിശോധന വരും ദിവസങ്ങളിൽ നടത്തും. എറണാകുളം മാർക്കറ്റിൽ രോഗ സാധ്യത ഉള്ളവരുടെ പരിശോധന പൂർത്തിയാക്കി. ചെല്ലാനം, ആലുവ മാർക്കറ്റ് പരിസരം എന്നിവിടങ്ങളിൽ കർശനമായ അടച്ചിടൽ നടപ്പാക്കുമെന്നും കലക്ടർ പറഞ്ഞു. ബ്രേക്ക്‌ ദ ചെയിൻ കാമ്പയിൻ ഫലപ്രദമായി നടപ്പാക്കും. അതി​ൻെറ ഭാഗമായി 'ബി ദ ചെയിൻ ബ്രേക്കർ' എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഉൾ​െപ്പടെ കാമ്പയിൻ നടത്തും. രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായോ ടെലിമെഡിസിൻ സംവിധാനവുമായോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടണം. ജില്ലയിലെ രണ്ടാമത്തെ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററായ സിയാൽ കൺവെൻഷൻ സൻെറർ പൂർണ സജ്ജമാണ്​. അഡ്​ലക്​സ്​ കേന്ദ്രത്തിൽ നിലവിൽ 130 പേരാണ് ചികിത്സയിൽ. അവിടെ 200 രോഗികൾ ആകുമ്പോൾ സിയാൽ സൻെറർ പ്രവർത്തനമാരംഭിക്കും. സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോജക്ട്​ ഓഫിസർ ഡോ. മാത്യൂസ് നുമ്പേലി എന്നിവരും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.