വാഹന പണിമുടക്ക് വിജയിപ്പിക്കണം -എച്ച്.എം.എസ്

കൊച്ചി: ഓട്ടോ-ടാക്സി വാഹനനിരക്ക് പുതുക്കിനൽകുക, ഓട്ടോ-ടാക്സി വാഹനങ്ങൾക്ക് സബ്സിഡി നിരക്കിൽ പെട്രോൾ-ഡീസൽ നൽകുക, പെട്രോളിയം ഉൽപന്ന വിതരണം ജി.എസ്.ടി പരിധിയിൽപെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 10ന് നടത്തുന്ന വാഹന പണിമുടക്ക്‌ വിജയിപ്പിക്കാൻ കേരള സ്​റ്റേറ്റ് മോട്ടോർ ആൻഡ്​ എൻജിനീയറിങ്​ ലേബർ സൻെറർ (എച്ച്.എം.എസ്) തീരുമാനിച്ചു. ഓൺലൈൻ വഴി നടന്ന യോഗം എച്ച്.എം.എസ് ദേശീയ നിർവാഹക സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് മനോജ് ഗോപി അധ്യക്ഷത വഹിച്ചു. കെ.കെ. കൃഷ്ണൻ, മലയൻകീഴ് ചന്ദ്രൻ നായർ, എ. രാമചന്ദ്രൻ, പി. ദിനേശൻ, അജി ഫ്രാൻസിസ്, ഐ.എ. റപ്പായി, ശശിധരൻ പേരൂർ, എൻ.സി. മോയിൻകുട്ടി, പി.വി. തമ്പാൻ, ഒ.പി. ശങ്കരൻ, ആനി സ്വീറ്റി, അഡ്വ. മാത്യു വേളങ്ങാടൻ, കോയ അമ്പാട്ട്, ജോയി മൂക്കന്നൂർ എന്നിവർ സംസാരിച്ചു. ഓട്ടോ-ടാക്സികൾ രാവിലെ ആറുമുതൽ ഉച്ചക്ക് 12 വരെയും ഗുഡ്സ് വാഹനങ്ങൾ 24 മണിക്കൂറുമാണ് പണിമുടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.