ആർ.ടി ഓഫിസിൽ ഡ്രോപ് ബോക്സ്​

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ എറണാകുളം ആര്‍.ടി ഓഫിസില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അപേക്ഷ കലക്ടറേറ്റി​ൻെറ പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ഡ്രോപ് ബോക്‌സിൽ നിക്ഷേപിക്കാം. അപേക്ഷയോടൊപ്പം 42 രൂപയുടെ തപാല്‍ സ്​റ്റാമ്പ് പതിച്ച് സ്വന്തം വിലാസവും മൊബൈല്‍ നമ്പറും എഴുതിയ കവര്‍ നിര്‍ബന്ധമായി വേണം. ഡ്രൈവിങ്​ ലൈസന്‍സ് സംബന്ധമായ എല്ലാ അപേക്ഷയും 15 ദിവസത്തിനം ലഭ്യമായില്ലെങ്കില്‍ അപേക്ഷകന് wwwparivahan.gov.in സൈറ്റിലോ www.mvd.kerala.gov.in സൈറ്റിലോ കയറി know your application status ലിങ്കില്‍ സ്​റ്റാറ്റസ് അറിഞ്ഞശേഷം പരാതി എല്ലാ പ്രവൃത്തിദിവസവും രാവിലെ 11 മുതല്‍ ഒന്നുവരെ ജോയൻറ്​ ആര്‍.ടി.ഒ 8547639007, ജോയൻറ്​ ആര്‍.ടി.ഒ 8281786066 നമ്പറുകളില്‍ ബന്ധപ്പെടാം. എല്ലാത്തരം സേവനങ്ങള്‍ക്കും www.mvd.kerala.gov.in വെബ്‌സൈറ്റില്‍നിന്ന്​ ഇ-ടോക്കണ്‍ എടുക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ ആര്‍.ടി ഓഫിസില്‍ നേരിട്ട് സന്ദര്‍ശിക്കുന്ന പൊതുജനം ജനറല്‍ സര്‍വിസിനുള്ള ഇ-ടോക്കണ്‍ എടുത്ത് ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.