സ്വർണക്കടത്ത്​: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ കോൺഗ്രസ്​ ധർണ

കൊച്ചി: നയതന്ത്ര പരിരക്ഷയോടെ നടത്തിയ സ്വർണക്കള്ളക്കടത്ത് രാജ്യസുരക്ഷയുടെ പ്രശ്നമാണെന്നും അതിനെ നിസ്സാരവത്​കരിച്ച് രക്ഷപ്പെടാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള ബന്ധം സി.ബി.ഐ അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.ടി വകുപ്പി​ൻെറ സ്പേസ് പാർക്കിലെ സ്വപ്ന സുരേഷി​േൻറത്​ താൽക്കാലിക നിയമനം ആയിരു​െന്നന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. ഐ.ടി വകുപ്പിന് കീഴിലുള്ള മുഴുവൻ സ്ഥാപനത്തിലും സി.ഇ.ഒ മുതൽ അറ്റൻഡർ വരെയുള്ളവരെ കരാറടിസ്ഥാനത്തിലാണ് നിയമിക്കുന്നതെന്നിരി​െക്ക മുഖ്യമന്ത്രി ആരെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഡി.സി.സി പ്രസിഡൻറ്​ ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, മുൻ മന്ത്രിമാരായ കെ. ബാബു, ഡൊമിനിക് പ്രസ​േൻറഷൻ, കെ.പി.സി.സി വൈസ് പ്രസിഡൻറ്​ കെ.പി. ധനപാലൻ, എം.എൽ.എമാരായ പി.ടി. തോമസ്, റോജി എം. ജോൺ, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, കെ.പി.സി.സി ഭാരവാഹികളായ എൻ. വേണുഗോപാൽ, റോയി കെ. പൗലോസ്, ബി.എ. അബ്​ദുൽ മുത്തലിബ്, സക്കീർ ഹുസൈൻ, ജെയ്സൺ ജോസഫ്​, മാത്യു കുഴൽനാടൻ, ലൂഡി ലൂയിസ്, ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, പൗലോസ് കല്ലറയ്ക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.