വീണ്ടും കോവിഡ്; ജനറൽ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗവും അടച്ചു

കൊച്ചി: ചികിത്സയിലുണ്ടായിരുന്നയാൾക്ക്​ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം അടച്ചു. ഇദ്ദേഹവുമായി സമ്പർക്കമുള്ള ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ ക്വാറൻറീനിൽ പ്രവേശിച്ചു. കഴിഞ്ഞയാഴ്ച ചെല്ലാനം സ്വദേശിക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ വിഭാഗം അടച്ചിരുന്നു. ഇരുവിഭാഗങ്ങളുമായി ബന്ധപ്പെട്ട് ആകെ 134 പേരെയാണ് ക്വാറൻറീനിലാക്കിയത്. നിരീക്ഷണത്തിൽ ഒരാഴ്ച പൂർത്തിയാക്കിയശേഷം നടക്കുന്ന കോവിഡ് ടെസ്​റ്റ്​ ഫലത്തിൻെറ അടിസ്ഥാനത്തി​േല ഈ വിഭാഗങ്ങൾ തുറക്കാനാകുകയുള്ളൂ. അടച്ച വിഭാഗങ്ങൾക്ക് പകരം സംവിധാനമൊരുക്കാൻ ആശുപത്രിയിൽ സ്ഥലമില്ലെന്നത് പ്രതിസന്ധിയാണ്. പാലിയേറ്റിവ് കെയർ കെട്ടിടമടക്കം കോവിഡ് പശ്ചാത്തലത്തിൽ മെഡിക്കൽ കോളജിൽനിന്നുള്ള ചില വിഭാഗങ്ങൾ പ്രവർത്തിക്കുകയാണ്. കാർഡിയോളജി ഐ.സി.യുവിലുള്ള 18 രോഗികളെയും മെഡിക്കൽ ഐ.സി.യുവിലുള്ള 22 രോഗികളെയും അവിടെത്തന്നെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.