കായംകുളത്ത്​ നിയന്ത്രണം കർശനമാക്കുന്നു

കായംകുളം: കോവിഡ് സമൂഹവ്യാപന ഭീഷണി നിലനിൽക്കുന്ന ടൗണിൽ നിയന്ത്രണം കർശനമാക്കുന്നു. ആദ്യം കോവിഡ് സ്ഥിരീകരിച്ച മുണ്ടകത്തിൽ ഷറഫുദ്ദീൻെറ (65) മരണവും കുറത്തികാട് സ്വദേശിയുടെ കുടുംബത്തിലെ മൂന്ന് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതും നിയന്ത്രണങ്ങൾ ഉൗർജിതമാക്കാൻ കാരണമായി. പ്ലാസ്മ ചികിത്സയിലൂടെ ഫലം നെഗറ്റിവായശേഷമായിരന്നു ഷറഫുദ്ദീൻെറ മരണം. തുടക്കം മുതൽ അത്യാഹിത വിഭാഗത്തിലായിരുന്നതിനാൽ ഇദ്ദേഹത്തിൻെറ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തത വരുത്താനും കഴിഞ്ഞിരുന്നില്ല. മക്കളും മരുമക്കളും അടക്കം കുടുംബത്തിലെ 16 പേരോളം ചികിത്സയിലാണ്. ഇൗ സാഹചര്യത്തിലാണ് നിയന്ത്രണ നടപടികൾ ഉൗർജിതമാക്കിയത്. പുറത്തുനിന്ന്​ നഗരത്തിലേക്ക് വരുന്ന റോഡുകൾ പൂർണമായും അടച്ചു. കർശന പരിശോധനകൾക്കുശേഷം അത്യാവശ്യക്കാരെ മാത്രമാണ് കടത്തിവിടുന്നത്. അനധികൃത കച്ചവടങ്ങളും ആൾക്കൂട്ടങ്ങളും ഒഴിവാക്കാനുള്ള നടപടികളും ഉൗർജിതമായി. നിയമലംഘനത്തിന് മാർക്കറ്റ്, ചേരാവള്ളി ഭാഗങ്ങളിൽ 15 വാഹനത്തിനെതിരെ കേസെടുത്തു. സ്രവപരിശോധന സൻെററുകൾ കൂടുതലായി സ്ഥാപിക്കാനുള്ള നടപടികളും തുടങ്ങി. നാലാം വാർഡിലെ ഷഹീദാർ മദ്റസ ഹാളിൽ രണ്ട് ദിവസത്തിനകം സൻെറർ തുറക്കുമെന്ന് ചെയർമാൻ എൻ. ശിവദാസൻ അറിയിച്ചു. എല്ലാ വ്യാപാരികളും ഒരാഴ്ചക്കുള്ളിൽ രോഗപരിശോധനക്ക് വിധേയമാകണം. പരിശോധന റിപ്പോർട്ടുള്ളവരെ മാത്രമെ കച്ചവടം ചെയ്യാൻ അനുവദിക്കൂവെന്നും ചെയർമാൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.