തൊടുപുഴ: ജില്ലയിൽ കനത്ത മഴ തുടരുന്നു. വൃഷ്ടിപ്രദേശത്തടക്കം തീവ്രമഴയാണ് ചൊവ്വാഴ്ച വരെ ലഭിച്ചത്. 154.4 മി.മീറ്ററായിരുന്നു മഴയുടെ അളവ്. യാണ് ചൊവ്വാഴ്ച പെയ്തിറങ്ങിയത്. പീരുമേട്-154.4, തൊടുപുഴ-113.2, ദേവികുളം-70.6, ഇടുക്കി-74.6, ഉടുമ്പൻചോല- 42.2 എന്നിങ്ങനെയാണ് താലൂക്കുകളിൽ പെയ്ത മഴ. തൊടുപുഴയിൽ കൺട്രോൾ റൂം തുറന്നു തൊടുപുഴ: കനത്ത മഴയെത്തുടർന്നും മലങ്കര അണക്കെട്ട് തുറന്നിരിക്കുന്നത് മൂലവും തൊടുപുഴയാറിൽ ജലനിരപ്പ് ഉയരുന്നു. പുഴയിലും സമീപത്തെ തോടുകളിലും രണ്ട് ദിവസമായി ജലം ഉയർന്ന് കൊണ്ടിരിക്കുകയാണ്. കാലവർഷം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ നഗരസഭ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 04862-222711, 9037105081, 9645010516 എന്നതാണ് നമ്പർ. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ, അപകടാവസ്ഥ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. നിലവിലെ നഗരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയും മറ്റ് തടസ്സങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴക്കാല പൂർവശുചീകരണ ഭാഗമായി നഗരത്തിലെ പ്രധാന ഓടകളും മറ്റും വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.