സ്കൂട്ടറിന് പിന്നിൽ കാറിടിച്ച്​ വ്യാപാരിക്ക് പരിക്ക്​

കട്ടപ്പന: സംസ്ഥാന പാതയിൽ പാറക്കടവിൽ സ്കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ വ്യാപാരിക്ക് ഗുരുതര പരിക്കേറ്റു. കട്ടപ്പന ഇടുക്കികവല വേഴേക്കൊമ്പിൽ ഫിലിപ്പോസിനാണ് പരിക്കേറ്റത്. ഞായറാഴ്ച് വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. സുഹൃത്തി‍ൻെറ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാനായി പോകുന്ന വഴി പാറക്കടവിൽനിന്ന് ബൈപാസ് റോഡിലേക്ക്​ തിരിയാൻ ശ്രമിക്കുന്നതിനിടെ പിന്നിൽനിന്ന്​ വന്ന കാർ സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചുവീണ ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്ന യുവാക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വിദഗ്​ധ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.