Posted On
date_range Updated On
date_range എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
വൈപ്പിൻ: എം.ഡി.എം.എയും കഞ്ചാവുമായി കടമക്കുടി മൂലമ്പിള്ളി ചെട്ടിവളപ്പിൽ വീട്ടിൽ ആഗ്നലിനെ (21) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് 1.18 ഗ്രാം എം.ഡി.എം.എയും 06.65 ഗ്രാം കഞ്ചാവും പിടികൂടി. ഇയാൾക്ക് കഞ്ചാവ് നൽകിയ സുഹൃത്തായ ചേരാനെല്ലൂർ ചൂതംപറമ്പിൽ വീട്ടിൽ അലൻ ആന്റണിയിൽനിന്ന് (21) കഞ്ചാവ് ബീഡി കണ്ടെടുത്തു. ആഗ്നലിനെ റിമാൻഡ് ചെയ്തു. എസ്.ഐ അഖിൽ വിജയകുമാർ, എ.എസ്.ഐ സിജു സി.പി.ഒമാരായ ശ്രീജിത്, രഗീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.