ര​മേ​ശ​ൻ

അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ

തൃപ്പൂണിത്തുറ: അയൽവാസിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാളെ ഹിൽപാലസ് പൊലീസ് പിടികൂടി. എരൂർ തിട്ടയിൽ വീട്ടിൽ രമേശനാണ് (26) അറസ്റ്റിലായത്. കഴിഞ്ഞ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.

പൊലീസ് അന്വേഷിച്ചുവന്നപ്പോൾ പ്രതിയുടെ വീട് അയൽവാസിയായ അജിത്ത്കുമാർ കാണിച്ചു കൊടുത്തുവെന്ന കാരണത്താൽ കല്ലുപയോഗിച്ച് അടിച്ചു പരിക്കേൽപിക്കുകയായിരുന്നു. ഹിൽപാലസ് പ്രിൻസിപ്പൽ എസ്.ഐ പ്രദീപ്കുമാറിന്‍റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Young man was arrested in the case of assaulting a neighbor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.