Posted On
date_range Updated On
date_range വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ. കുരീക്കാട് പള്ളിത്തോട് മലയിൽ അനിൽകുമാറിനെയാണ് (42) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. നടുവിന് പരിക്കേറ്റതുമൂലം തിങ്കളാഴ്ച രാവിലെ താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു പ്രതി.
നേരെ മുന്നോട്ട് വന്ന ഇയാളോട് ക്യൂവിൽ നിൽക്കാൻ ഡോക്ടർ ആവശ്യപ്പെട്ടതോടെ മാറിനിന്ന് അസഭ്യം പറയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.