ഉദയംപേരൂർ വലിയകുളം ബസ് സ്റ്റോപ്പിന് സമീപം സൂപ്പർ മാർക്കറ്റിലേക്ക് മിനി കണ്ടെയ്നർ ലോറി ഇടിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range കണ്ടെയ്നർ ലോറി കടയിലേക്ക് ഇടിച്ചു കയറി
തൃപ്പൂണിത്തുറ: കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ഉദയംപേരൂർ വലിയകുളം ബസ് സ്റ്റോപ്പിന് സമീപം സൂപ്പർ മാർക്കറ്റിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സമീപത്തെ വീടിന്‍റെ മതിലും വൈദ്യുതി പോസ്റ്റും തകർത്തു.
രാവിലെ ആൾതിരക്ക് കുറവായിരുന്നതിനാലും കട തുറക്കാത്ത സമയമായതിനാലുമാണ് വൻ ദുരന്തം ഒഴിവായത്. ലോറി ഡ്രൈവറെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറ ഭാഗത്തുനിന്നും പൂത്തോട്ടയിലേക്ക് ടൈലുമായി പോകുകയായിരുന്നു ലോറി. വൈദ്യുതി പോസ്റ്റൊടിഞ്ഞ് ഇലക്ട്രിക് കമ്പികൾ പൊട്ടിയതിനാൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.