മദ്യപിച്ച് വാഹനമോടിക്കൽ; രണ്ട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

തൃ​പ്പൂ​ണി​ത്തു​റ: മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് ഒ​രു സ്വ​കാ​ര്യ ബ​സ്​ ഡ്രൈ​വ​റും ര​ണ്ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡ്രൈ​വ​ര്‍മാ​രും അ​റ​സ്റ്റി​ല്‍. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍പാ​ല​സ് പൊ​ലീ​സ്​ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​ക്കം-​തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ലോ​ടു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളു​ടെ ഡ്രൈ​വ​ര്‍മാ​രാ​യ കോ​ട്ട​യം വി​ല്ലൂ​ന്നി തൈ​ക്കൂ​ട്ട​ത്തി​ല്‍ അ​രു​ണ്‍ ടി. ​ഗോ​പി​ദാ​സ് (41), കോ​ട്ട​യം കു​ഴി​മ​റ്റം മീ​ന​ച്ചി​റ തി​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ടി​ജി എം. ​സ്‌​ക​റി​യ (45), വൈ​ക്കം-​തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ലോ​ടു​ന്ന അ​ര്‍ച്ച​ന എ​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ ഇ​രു​മ്പ​നം സൂ​ര്യ​പ്ര​ഭ വീ​ട്ടി​ല്‍ എ​സ്.​എ​സ്. റോ​ണി (29) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. മൂ​ന്ന് ബ​സും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബ​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍ മൂ​വ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബ​സു​ക​ള്‍ പു​തി​യ ഡ്രൈ​വ​ര്‍മാ​ര്‍ എ​ത്തി​യ ശേ​ഷം വി​ട്ടു​ന​ല്‍കി. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന്​ പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - drunk driving- Three persons including two KSRTC drivers were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.