Posted On
date_range Updated On
date_range കേരളത്തെ കലാപഭൂമിയാക്കാന്‍ സംഘ്പരിവാര്‍ നീക്കം -പി.ഡി.പി
തൃപ്പൂണിത്തുറ: സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ അക്രമണങ്ങള്‍ അഴിച്ച് വിട്ട് കലാപഭൂമിയാക്കി മാറ്റാനും അത് വഴി രാഷ്ട്രീയ നേട്ടം കൊയ്യാനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് പി.ഡി.പി.ജില്ലാ പ്രസിഡന്റ് അഷറഫ് വാഴക്കാല.അക്രമ രാഷ്ട്രീയം അപലപനീയമാണ്. ആലപ്പുഴയിലടക്കം നാടിന്റെ സമാധാനം തകര്‍ക്കുന്ന അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസിന്റെ പരാജയമാണ് രാഷ്ട്രീയ അക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. ആലപ്പുഴയില്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ നേതാക്കള്‍ക്കെതിരെയും കൊലപാതകികള്‍ക്കെതിരെയും കര്‍ശനമായ നിയമനപടി സ്വീകരിക്കണമെന്നും അഷറഫ് വാഴക്കാല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.