സ്മാർട്ട് സിറ്റി പുനരധിവാസ പ്രദേശത്തെ സംരക്ഷണഭിത്തി
ഇടിഞ്ഞ നിലയിൽ
കാക്കനാട്: ഇടച്ചിറ സ്മാർട്ട് സിറ്റി പുനരധിവാസ പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമിയുടെ കരിങ്കൽ സംരക്ഷണ ഭിത്തിയിടിഞ്ഞു. 14 വർഷം മുമ്പ് സ്മാർട്ട്സിറ്റി പദ്ധതിക്ക് വേണ്ടി ഈ പ്രദേശത്ത് പുനരധിവസിപ്പിച്ച 14 കുടുംബങ്ങളിൽപ്പെട്ട പുതുക്കര ഹസൈനാർ, സലാഹുദ്ദീൻ എന്നീ രണ്ട് പേരുടെ ഭൂമിയുടെ സംരക്ഷണഭിത്തിയാണ് ഞായറാഴ്ച പുലർച്ച തകർന്നത്.
കനത്ത മഴയെ തുടർന്ന് ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഭൂമിയുടെ തൊട്ടു ചേർന്ന് നിർമിച്ച 20 അടി പൊക്കത്തിലുള്ള സംരക്ഷണ ഭിത്തി പൂർണമായും നിലംപതിക്കുകയായിരുന്നു. സംരക്ഷണ ഭിത്തിക്ക് ഒപ്പം മുകളിൽ നിന്നുള്ള മണ്ണും താഴെ പതിച്ചു. ബാക്കിയുള്ള ഭൂമിയിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടു.
ഏതു നിമിഷവും ഇടിയുന്ന അവസ്ഥ തുടരുകയാണ്. സ്മാർട്ട് സിറ്റിക്കായ് ഇവിടെ നിന്നും ഒരു കിലോമീറ്റർ ദൂരത്ത് പുനരധിവസിപ്പിച്ച മറ്റ് 44 കുടുംബങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. അവിടെ ഉപയോഗശൂന്യമായ പാറമടക്ക് അടുത്തുള്ള റോഡ് ഇടിഞ്ഞ് താഴ്ന്ന നിലയിലുമാണുള്ളത്. ഓഡിറ്റോറിയം റോഡും ഇടിഞ്ഞ് താഴ്ന്നു. തൊട്ടടുത്ത വീടുകളുടെ മുകളിലേക്ക് വീഴാൻ സാധ്യതയുണ്ട്. പുരധിവാസ പ്രദേശത്തെ അപകട ഭീഷണി ഒഴിവാക്കണമെന്ന് വാർഡ് കൗൺസിലർ അബ്ദു ഷാന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.