മദ്യ സൽക്കാരത്തിൽ ബാലികയെക്കൊണ്ട് ഭക്ഷണം വിളമ്പിച്ചു; നടപടി വേണമെന്ന് റിപ്പോർട്ട്

ആലുവ: മദ്യ സൽക്കാരത്തിൽ ബാലികയെക്കൊണ്ട് ഭക്ഷണം വിളമ്പിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട്. ശിശുക്ഷേമ മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ജില്ല ശിശുസംരക്ഷണ യൂനിറ്റിലെ സോഷ്യൽ വർക്കർ തയാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് കമീഷന്‍റെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് പറയുന്നത്.

ഒന്നര വർഷം മുമ്പാണ് പരാതിക്കിടയായ സംഭവം. ആലുവ തോട്ടക്കാട്ടുകര ആൽത്തറ ജി.സി.ഡി.എ റോഡിലെ അപ്പാർട്ട്മെൻറിലെ താമസക്കാരനാണ് എക്സൈസ്, ശിശുക്ഷേമ മന്ത്രിമാർക്ക് മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയത്. 2020 ഡിസംബർ 14ന് അപ്പാർട്ട്മെൻറിൽ നടന്ന വിവാഹ സൽക്കാരത്തിനിടയിലാണ് സംഭവം. ഫ്ലാറ്റിന്‍റെ റിക്രിയേഷൻ ഹാളിൽ നടന്ന വിവാഹാനുബന്ധ സൽക്കാരത്തിന് ഫ്ലാറ്റിലെ താമസക്കാരെയും വിളിച്ചിരുന്നു.

അതിൽ പരാതിക്കാരന്‍റെ ഭാര്യ മകൾക്കൊപ്പം പങ്കെടുത്തിരുന്നു. അതിനിടെ ഫ്ലാറ്റിന്‍റെ ടെറസിൽ നടന്ന മദ്യ സൽക്കാരത്തിൽ അവിടെ കളിക്കുകയായിരുന്ന മകളെകൊണ്ട് ഭക്ഷണം വിളമ്പിച്ചെന്നാണ് പരാതി.

അന്ന് ഭാര്യയോ പരാതിക്കാരനോ ഈ സംഭവം അറിഞ്ഞില്ല. കുറച്ചുമാസങ്ങൾക്ക് മുമ്പ് മകൾ ഇക്കാര്യം പറഞ്ഞതോടെയാണ് പരാതി നൽകിയത്.

Tags:    
News Summary - The girl was served food at the liquor party; Report that action is required

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.