ദേശീയപാതയിൽ കോ​ല​ഞ്ചേ​രി പു​തു​പ്പ​ന​ത്ത് കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞപ്പോൾ

കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞു

കോലഞ്ചേരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ പുതുപ്പനത്ത് കാറുകള്‍ കൂട്ടിയിടിച്ച് മറിഞ്ഞത് ഗതാഗത തടസ്സം സൃഷ്ടിച്ചു. അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ല. തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന കാറും എറണാകുളം ഭാഗത്തുനിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

മൂവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന കാറിെന്‍റ കണ്ണാടി സ്‌കൂട്ടര്‍ യാത്രികന്‍റെ കൈയിൽ തട്ടിയശേഷമാണ് നിയന്ത്രണംവിട്ട് എതിരെ വന്ന കാറിലിടിച്ചത്. തുടര്‍ന്ന് റോഡില്‍ മലക്കം മറിഞ്ഞ കാര്‍ പിന്നാലെ വന്ന യാത്രക്കാരാണ് നിവര്‍ത്തി തള്ളിനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. പുത്തന്‍കുരിശ് പൊലീസ് നടപടി സ്വീകരിച്ചു. സ്‌കൂട്ടര്‍ യാത്രികന്‍റെ കൈക്ക് ചെറിയ പരിക്കുണ്ട്.

Tags:    
News Summary - The cars collided and overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.