സ്ക്രാച് ആൻഡ് വിൻ തട്ടിപ്പ് സംഘങ്ങൾ സജീവം; മുന്നറിയിപ്പുമായി എറണാകുളം ജില്ല പൊലീസ്

ആലുവ: ചെറിയ ഇടവേളക്ക് ശേഷം സ്ക്രാച് ആൻഡ് വിൻ തട്ടിപ്പ് സംഘങ്ങൾ സജീവം. സമ്മാനവുമായി വീട്ടിലെത്തിയാണ് സ്ക്രാച് ആൻഡ് വിൻ തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം കാലടി സ്വദേശിക്കാണ് തപാലിൽ സമ്മാന കാർഡെത്തിയത്.ഉരച്ച് നോക്കിയപ്പോൾ 16.5 ലക്ഷം രൂപയുടെ വാഹനം സമ്മാനമായി ലഭിച്ചിരിക്കുന്നു.

സമ്മാനം ലഭിക്കുന്നതിന് എന്തൊക്കെ ചെയ്യണമെന്ന് വിശദമായി പറഞ്ഞിട്ടുണ്ട്. താങ്കൾ ഭാഗ്യവാനായ കസ്റ്റമറാണെന്നും പ്രത്യേക നറുക്കെടുപ്പിൽ ഉൾപ്പെടുത്തി തെരഞ്ഞെടുത്തതു കൊണ്ടാണ് സ്ക്രാച് ആൻഡ് വിൻ കാർഡ് അയക്കുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നു. പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിന്‍റെ പേരിലാണ് കാർഡ് ലഭിച്ചിരിക്കുന്നത്. ബാങ്കിന്‍റെ വിശദാംശങ്ങൾ അയച്ചുകൊടുക്കണമെന്ന് നിർദേശവുമുണ്ട്.

എല്ലാം വാട്സ്ആപ് വഴി ആയിരിക്കണമെന്നും പറയുന്നു. പേര്, ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് ഇവയെല്ലാം തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നുണ്ട്. ഇതൊക്കെ കൊടുത്താൽ കിട്ടുന്നത് വൻസമ്മാനമല്ലേ എന്ന് വിചാരിച്ച് വിവരങ്ങൾ കൈമാറുകയും ചെയ്യും.

തുടർന്ന് സമ്മാനം കൈമാറുന്നതിനും ലഭിക്കുന്നതിനും തട്ടിപ്പുസംഘം വലുതും ചെറുതുമായ തുകകൾ ആവശ്യപ്പെടുകയും ലക്ഷങ്ങൾവരെ അയച്ചുകൊടുത്ത് വഞ്ചിതരാകുകയുമാണ് പതിവ്.സ്ക്രാച് ആൻഡ് വിൻ കാർഡിന് പിന്നാലെ പോയാൽ പണം പോകുമെന്ന് എറണാകുളം റൂറൽ ജില്ല പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Scratch and Win scams active; District police with warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.