Posted On
date_range Updated On
date_range മുച്ചക്ര വാഹനത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനവുമായി റഫീഖ്
പള്ളുരുത്തി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ് ജന്മന അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട റഫീഖ് പള്ളുരുത്തി.
മുച്ചക്ര വാഹനത്തിൽ സഞ്ചരിച്ച് വീടുകൾ തോറും കയറി സൗജന്യമായി പൊതുജനങ്ങൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകിവരികയാണ് റഫീഖ്.
സാമ്പത്തിക പ്രയാസം അനുഭവിക്കുമ്പോഴും പട്ടിണി കിടക്കുന്ന കുടുംബങ്ങളെ കണ്ടെത്തി ഭക്ഷ്യ കിറ്റുകളും എത്തിക്കുന്നുണ്ട്. പള്ളുരുത്തി എം.എൽ.എ റോഡിലെ കൊപ്ര കളത്തിന് സമീപം താമസിക്കുന്ന റഫീഖിെൻറ ഭാര്യ ഷംല. മക്കളായ ഷിഹാബ്, മിസറിയ എന്നിവരും പിന്തുണയുമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.