പോപുലർ ഫ്രണ്ട് സംഘടിപ്പിച്ച യൂനിറ്റി മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്യുന്നു
പള്ളുരുത്തി: കപട മതേതര രാഷ്ട്രീയക്കാരിൽ സംരക്ഷകരെ തേടുകയല്ല, സ്വയം ശാക്തീകരണ ശ്രമങ്ങളിലൂടെ മുന്നേറുകയാണ് രാജ്യത്തെ മുസ്ലിംകളും ദലിതരും ചെയ്യണ്ടതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുല്‍ സത്താർ. 'റിപ്പബ്ലിക്കിനെ സംരക്ഷിക്കുക' പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ദേശീയ കാമ്പയിനോടനുബന്ധിച്ച് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂനിറ്റി മീറ്റ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പൊലീസിലെ കാവിവത്കരണത്തെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിതന്നെ തുറന്നുപറയുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നശിപ്പിക്കുന്ന സംഘ്പരിവാര്‍ ഫാഷിസത്തിന്റെ മുന്നില്‍ കൈകുപ്പിനിന്ന കാലം കഴിഞ്ഞു. ജീവനും ജീവിതവും രാജ്യത്തിന്റെ സംരക്ഷണത്തിനായി ത്യജിക്കാൻ തയാറായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളം വെസ്റ്റ് ജില്ല പ്രസിഡന്റ് വി.കെ. സലീം അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽഹമീദ്, ഇമാം കൗൺസിൽ ജില്ല പ്രസിഡന്റ് സലിം കൗസരി, നാഷനൽ വിമൻസ് ഫ്രണ്ട് ജില്ല പ്രസിഡന്റ് സക്കീന, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ല സെക്രട്ടറി ആദിറ സ്വാലിഹ് എന്നിവര്‍ സംസാരിച്ചു. എറണാകുളം ഈസ്റ്റ് ജില്ല പ്രസിഡന്റ് കെ.എസ്. നൗഷാദ് സ്വാഗതവും വെസ്റ്റ് ജില്ല സെക്രട്ടറി അറഫ മുത്തലിബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.