മുനമ്പം ജനമൈത്രി പൊലീസിെൻറ യൂത്ത് ഫോര്‍ സ്പോര്‍ട്സ് പദ്ധതിയിലേക്ക് വി.ജെ. സ്പോര്‍ട്സ് ഉടമ ജിതിന് മുനമ്പം എസ്.ഐ എ.കെ. സുധീറിനു സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു
ചെറായി: അലക്ഷ്യമായ ഇടങ്ങളിൽ ഒറ്റപ്പെട്ടുപോയ ടീനെജിനെ നേര്‍വഴിക്ക് നയിക്കാനുദകുന്ന മുനമ്പം ജനമൈത്രി പൊലീസിെൻറ യൂത്ത് ഫോര്‍ സ്പോര്‍ട്സ് പദ്ധതിക്ക് മികച്ച പ്രതികരണം. പൊലീസിെൻറ അഭ്യര്‍ഥന മാനിച്ച് വ്യക്തികളും സംഘടനകളും പദ്ധതിയിലേക്ക് വേണ്ട സ്പോര്‍ട്സ് ഉപകരണങ്ങളും മറ്റും നല്‍കാനായി സജീവമായി രംഗത്തുണ്ട്.
പലയിടങ്ങളിലും അലക്ഷ്യമായി തമ്പടിച്ച് നില്ക്കുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് പൊലീസ് പദ്ധതി നടപ്പാക്കുന്നത്. മുന്‍ കാലങ്ങളിലേതുപോലെ സ്പോര്‍ട്സ് ക്ലബുകളോ ആര്‍ട്സ് ക്ലബുകളോ ഇപ്പോള്‍ സജീവമല്ല. ഇതുമൂലം യുവാക്കള്‍ വഴിതെറ്റിപ്പോകുന്നതായ ദൈനംദിന അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടാണ് പൊലീസ് ഇങ്ങനെയൊരു പദ്ധതിക്ക് രൂപംനല്കിയത്. സ്റ്റേഷന് പരിധിയില്‍പെടുന്ന കളിക്കളങ്ങള്‍ കണ്ടെത്തി അവിടെ യുവാക്കളെ സംഘടിപ്പിച്ച് പലവിധ കായികവിനോദങ്ങളും സ്പോര്‍ട്സ് പരിശീലനങ്ങളും സംഘടിപ്പിക്കാനാണ് ഉദ്ദേശം.
ഇതിനായി പൊതുജനപങ്കാളിത്തം അത്യാവശ്യമാണെന്ന് പൊലീസ് പറയുന്നു. ക്രിക്കറ്റ്, വോളിബാള്‍, ഫുട്ബാള്‍, ചെസ്, കാരംസ് തുടങ്ങിയ വിവിധ കളികള്‍ക്ക് അനുയോജ്യമായ ഉപകരണങ്ങളാണ് പദ്ധതിയുടെ വിജയത്തിനായി നല്‍കേണ്ടത്. കൂടാതെ സ്പോര്‍ട്സുമായി ബന്ധപ്പെട്ടവരുടെ സഹകരണവും പൊലീസ് തേടുന്നു. ഫോണ്‍ 7012490621, 9497980481
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.