ഓണ്‍ലൈനായി കഞ്ചാവ് വില്‍പന: യുവാവ്​ പിടിയില്‍

തൃപ്പൂണിത്തുറ: ഓണ്‍ലൈനായി കഞ്ചാവ് വില്‍പന നടത്തിയ കേസില്‍ യുവാവ് പിടിയില്‍. ലോക്​ഡൗണ്‍ കാലത്ത്​ കഞ്ചാവ് വില്‍പന നടത്തിവന്ന പ്രതിയെ തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസി​െൻറ നേതൃത്വത്തി​െല സംഘമാണ് പത്താംമൈല്‍ ഭാഗത്തുനിന്ന്​ പിടികൂടിയത്. പത്താംമൈല്‍ കരയില്‍ ഇലഞ്ഞിമൂട്ടില്‍ വീട്ടില്‍ അഖിലാണ്​ (23) 900 ഗ്രാം കഞ്ചാവുമായി പിടിയിലായത്.

എറണാകുളം, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ച്​ കഞ്ചാവ് വില്‍പന നടത്തിവരുകയായിരുന്നു. എക്‌സൈസിന്​ ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു അറസ്​റ്റ്​. പ്രതിക്ക് കഞ്ചാവ് കൈമാറിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായും വൈകാതെ പിടികൂടുമെന്നും എക്‌സൈസ് അറിയിച്ചു.

റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസ്, പ്രിവൻറിവ് ഓഫിസര്‍ രതിഷ്, സിവില്‍ എക്സൈസ് ഓഫിസർമാരായ ജ്യോതിഷ്, ശശി, ധീരു ജെ. അറക്കല്‍, സെയ്ത്​, ഷിജു, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ റസീന എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Online Weed sale one arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.