അനുമോദിച്ചു

പറവൂർ: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ ഐശ്വര്യ അജിയെ കോട്ടുവള്ളി മുല്ലായപ്പിള്ളി കുടുംബ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ . കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉപഹാര സമർപ്പണം നിർവഹിച്ചു. അജയൻ അമ്പഴക്കാടൻ അധ്യക്ഷത വഹിച്ചു. എസ്.സി വിഭാഗത്തിൽ പതിനെട്ടാം റാങ്ക് നേടിയ ഐശ്വര്യക്ക് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചു.കെ.കെ. ജയരാജ് വല്ലാർപാടം, കെ.കെ. അജി, ഷാജി സോപാനം, ഐശ്വര്യ അജി എന്നിവർ സംസാരിച്ചു. ചിത്രം EA PVR medical entrance 3 അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നതവിജയം നേടിയ ഐശ്വര്യ അജിക്ക് കോട്ടുവള്ളി മുല്ലായപ്പിള്ളി കുടുംബ സൗഹൃദവേദിയുടെ ഉപഹാരം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ സമ്മാനിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.