പട്ടിമറ്റം: ജമാഅത്ത് യു.പി സ്കൂൾ സ്ഥാപകനേതാവും മുൻ മാനേജറും കുമ്മനോട് ഗവ. സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററുമായിരുന്ന എം.എം. കുഞ്ഞുമുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഹനീഫ കുഴുപ്പിള്ളി അധ്യക്ഷത വഹിച്ചു. കൈതക്കാട് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുസ്സത്താർ ബാഖവി ഉദ്ഘാടനം ചെയ്തു. സ്കൂൾ സെക്രട്ടറി കെ. അബ്ദുൽ ലത്തീഫ്, ജമാഅത്ത് പ്രസിഡന്‍റ് കെ. വീരാൻകുട്ടി, സി.പി.എം ഏരിയ കമ്മിറ്റി അംഗം സി. ഗോപാലകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. പരീത് പിള്ള, മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് കെ. മുഹമ്മദ്കുഞ്ഞ്, സി. അയ്യപ്പൻ കുട്ടി, കെ.കെ. പ്രഭാകരൻ, എ.പി. കുഞ്ഞുമുഹമ്മദ്, എം.പി. ജോസഫ്, എം. കുഞ്ഞുമുഹമ്മദ്, മുഹമ്മദ് ബിലാൽ, കെ. അലിയാർ, ചേലക്കുളം ജബ്ബാർ, വി.പി. മുഹമ്മദ്, സി. സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. പടം. എം.എം. കുഞ്ഞുമുഹമ്മദ് അനുസ്മരണ യോഗം കൈതക്കാട് ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുസ്സത്താർ ബാഖവി ഉദ്ഘാടനം ചെയ്യുന്നു (em palli 3 kunnju
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.