നബിദിനാഘോഷം

പെരുമ്പാവൂര്‍: മുടിക്കല്‍ മുസ്‌ലിം ജമാഅത്തി​ൻെറ കീഴിലെ ഷറഫുല്‍ ഇസ്‌ലാം മദ്​റസയില്‍ നബിദിനാഘോഷത്തിൽ ജമാഅത്ത് പ്രസിഡൻറ്​ എം.കെ. ഹംസ ഹാജി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ടി.ബി. ഹസൈനാര്‍ സ്വാഗതം പറഞ്ഞു. മദ്​റസ സദര്‍മുഅല്ലിം അബ്​ദുല്‍ മജീദ് അല്‍ ഖാസിമി ആമുഖ പ്രഭാഷണം നടത്തി. മൗലീദ് പാരായണത്തിന് ചീഫ് ഇമാം സി.എ. മൂസ മൗലവി നേതൃത്വം നല്‍കി. ജമാഅത്ത് വൈസ് പ്രസിഡൻറ്​ എം.എം. മുഹമ്മദ് (കുഞ്ഞാമി), ജമാഅത്ത് ട്രഷറര്‍ എം.എ. ഇസ്മായില്‍, മദ്​റസ കണ്‍വീനര്‍ പി.എസ്. അനസ്, ഷറഫിയ്യ സ്‌കൂള്‍ കണ്‍വീനര്‍ പി.എച്ച്. ഖാലിദ്, ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ എം.എ. ഉമ്മര്‍, പി.എ. റഹീം, പി.എ. അലി, ടി.എ. ദര്‍വിഷ്, വി.എസ്. സലീം, യു.എസ്. റഹീം, പി.ബി. അബ്​ദുല്‍ സലാം, എം.എ. സലീം, മുഹമ്മദ് ഇല്യാസ്, എം.എ. അലീഷ്, പി.ബി. ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു. ജമാഅത്ത് ജോയൻറ്​ സെക്രട്ടറി ടി.എം. ഷാഹുല്‍ ഹമീദ് നന്ദി പറഞ്ഞു. em pbvr 3 M.K. Hamsa Haji മുടിക്കല്‍ ഷറഫുല്‍ ഇസ്‌ലാം മദ്​റസയില്‍ സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടിയില്‍ ജമാഅത്ത് പ്രസിഡൻറ്​ എം.കെ. ഹംസ ഹാജി പതാക ഉയര്‍ത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.