അനുശോചിച്ചു

കോതമംഗലം: കോതമംഗലത്തെ പൊതുമണ്ഡലത്തിന് ഉജ്ജ്വല സംഭാവനകൾ നൽകിയ പ്രഫ. ടി.എം. പൈലിയുടെ നിര്യാണത്തിൽ കോതമംഗലം പൗരാവലിയുടെ നേതൃത്വത്തിൽ അനുശോചന യോഗം നടന്നു. എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ആർ.അനിൽ കുമാർ അധ്യക്ഷത വഹിച്ചു. മൈതീൻ ഷാ അനുശോചന പ്രമേയം അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ കെ.കെ. ടോമി, മുൻ മന്ത്രി ടി.യു. കുരുവിള, മുൻ എം.എൽ.എ എം.വി. മാണി, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.പി. ബാബു, മുൻ നഗരസഭ ചെയർമാൻ എ.ജി. ജോർജ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എ.എം. ബഷീർ, എം.കെ. രാമചന്ദ്രൻ, പി.കെ. മൊയ്തു, മനോജ് ഗോപി, എൻ.സി. ചെറിയാൻ, ആൻറണി പാലക്കുഴി, ഷാജി പീച്ചക്കര, ടി.പി. തമ്പാൻ, ബേബി പൗലോസ്, കെ.എ. നൗഷാദ്, മൈതീൻ ഇഞ്ചക്കുടി, വിനോദ് ജേക്കബ് എന്നിവർ സംസാരിച്ചു. കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പലും മികച്ച അധ്യാപക വിചക്ഷണനുമായ പ്രഫ. ടി.എം. പൈലിയുടെ നിര്യാണത്തിൽ എം.എ. കോളജിൽ അനുശോചന യോഗം ചേർന്നു. എം.എ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ.വിന്നി വർഗീസ്, കോളജ് പ്രിൻസിപ്പൽ ഡോ.ഷാൻറി എ. അവിര, സോ​േഷ്യാളജി വിഭാഗം മേധാവി ഡയാന മാത്യൂസ്, സ്​റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. അന്നു അന്ന വർഗീസ്, കോളജ് സൂപ്രണ്ട് വി.ഇ. ദീപു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.