Posted On
date_range Updated On
date_range കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ
കൊച്ചി: ഏഴ് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ. ഇർഫാൻ ആലം (21), സാദിഖ് ആലം (26) എന്നിവരെയാണ് നോർത്ത് പൊലീസ് പിടികൂടിയത്. നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലായിരുന്നു പ്രതികൾ. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ലോഡ്ജിൽ പരിശോധന നടത്തുകയായിരുന്നു.
ഇരുവരും താമസിച്ച മുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച ബാഗിലായിരുന്നു കഞ്ചാവ് പൊതികളായി സൂക്ഷിച്ചിരുന്നത്. വർഷങ്ങളായി ഇവർ എറണാകുളത്താണ് താമസം. നാട്ടിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവെത്തിച്ച് നഗരത്തിലെ ആവശ്യക്കാർക്ക് വിൽക്കുന്നതാണ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.