കൂട്ടിക്കലിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കണ്ടെത്തിയ കടുവയുടെ കാൽപാട്
കോതമംഗലം: ഭൂതത്താൻകെട്ട് കൂട്ടിക്കലിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തി. ഭൂതത്താൻകെട്ട് ബാരേജിന്റെ വൃഷ്ടിപ്രദേശത്തോട് ചേർന്ന കീരംപാറ പഞ്ചായത്ത് ഒന്നാം വാർഡിലെ കൃഷിയിടത്തിലാണ് ചൊവ്വാഴ്ച കടുവയുടെ കാൽപാടുകൾ കണ്ടത്.
പെരിയാറിന് അക്കരെയുള്ള വനമേഖലകളിൽ കടുവയുണ്ടെങ്കിലും ഇക്കരെ കൃഷിയിടങ്ങളിൽ കടുവയുടെ സാന്നിധ്യം ഇതാദ്യമാണ്. വൃഷ്ടിപ്രദേശത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കാവൽപുരക്ക് സമീപമാണ് കടുവയുടെ കാൽപാട് കണ്ടെത്തിയത്.
ഇത് കടുവയുടേതാണെന്ന് സ്ഥലത്തെത്തിയ കോതമംഗലം റേഞ്ച് ഓഫിസർ പി.എ. ജലീലും പറഞ്ഞു. കടുവ പെരിയാർ കടന്നെത്തിയതാണെന്ന് കരുതുന്നു. ഇവിടെ മൂന്ന് വീട് മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.