സ്മാർട്ടാക്കി ഉദ്ഘാടനം കഴിഞ്ഞ പോത്താനിക്കാട് വില്ലേജ് ഓഫിസ്
കോതമംഗലം: ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കോതമംഗലം താലൂക്കിനുകീഴിലുള്ള പോത്താനിക്കാട് വില്ലേജ് ഓഫിസ് സ്മാർട്ടായില്ല. സ്മാർട്ട് വില്ലേജ് ഓഫിസുകൾക്ക് ഉണ്ടായിരിക്കേണ്ട കെട്ടിടത്തിലെ അടിസ്ഥാന പ്രവൃത്തികൾ പൂർത്തീകരിക്കുകയോ മുറ്റം കട്ടവിരിക്കൽ, ചുറ്റുമതിൽ, പൂന്തോട്ടം തുടങ്ങിയവയുടെ പണികൾ ഒന്നും ആരംഭിക്കുകയോ ചെയ്തിട്ടില്ല. സ്മാർട്ട് വില്ലേജ് ഓഫിസുകൾക്ക് ഉണ്ടായിരിക്കേണ്ട കെട്ടിടത്തിനകത്തെ ഫർണിഷിങ്, ഫ്രണ്ട് ഓഫിസ് സംവിധാനം, ഡോക്യുമെൻറ് റൂം, ടോക്കൺ സംവിധാനം, വിശ്രമമുറി, ടോയ്ലറ്റ് സൗകര്യം, കാബിനുകളുടെ നിർമാണം എന്നിവയും നടപ്പാക്കാനായിട്ടില്ല.
റവന്യൂവകുപ്പിൽനിന്ന് 44 ലക്ഷം രൂപയാണ് വില്ലേജ് ഓഫിസിന്റെ നിർമാണത്തിന് അനുവദിച്ചത്. നിർമിതി കേന്ദ്രയാണ് പണികൾ ഏറ്റെടുത്ത് നടത്തുന്നത്. നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫിസ് മന്ദിരം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ മുറ്റത്ത് നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാത്തതായിരുന്നു ചുറ്റുമതിൽ നിർമാണം, മുറ്റം കട്ടവിരിക്കൽ എന്നീ പണികൾക്ക് തടസ്സം നേരിടാൻ കാരണമായി പറഞ്ഞിരുന്നത്. എന്നാൽ, മരം വെട്ടിനീക്കി മാസങ്ങൾ കഴിഞ്ഞിട്ടും ഇവ നിർമിക്കാൻ നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.