ബിലാൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം
Posted On
date_range Updated On
date_range ആവേദനകൾക്ക് വിട: ബിലാൽ വീട്ടിലേക്ക് മടങ്ങുന്നു
കോതമംഗലം: മാസങ്ങൾക്കുമുമ്പ് ബിലാലിനെ കേരളം കണ്ടത് തലകീഴായ നിലയിൽ പിതാവിെൻറ മർദനം ഏൽക്കുന്ന നിലയിലാണ്. സംഭവം പുറത്തുവന്ന ഉടൻ ബിലാലിന് കോതമംഗലം പീസ് വാലി അഭയമൊരുക്കിയിരുന്നു.
ഫോർട്ട്കൊച്ചി ചെറളായിക്കടവ് സ്വദേശി സുധീർ-ഷീബ ദമ്പതികളുടെ മകനാണ് 18കാരനായ ബിലാൽ. പീസ് വാലിക്ക് കീഴിലെ സാമൂഹിക-മാനസിക പുനരധിവാസ കേന്ദ്രത്തിലെ പരിചരണത്തിെൻറ ഫലമായി ബിലാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇതിനിടെ ബിലാലിെൻറ മാതാപിതാക്കൾ വീണ്ടും ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചിരുന്നു.
വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ബിലാലിനും മാതാപിതാക്കൾക്കുമുള്ള കൗൺസലിങ് പീസ് വാലിയിൽ പുരോഗമിക്കുകയാണ്. അനുകൂലമായ സന്ദർഭത്തിൽ ബിലാൽ വീട്ടിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.