ഡോ. ഹംറാസ് അമീനും ഡോ. ഹരികൃഷ്ണയും
കൊച്ചി: ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കുമായി ക്ലിനിക്കൽ പരിശീലനം, മെന്റർഷിപ്, മത്സരപരീക്ഷ പരിശീലനം എന്നിവ ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ജിപി ഗൈഡ്സ് ആപ്പുമായി രണ്ട് യുവ ഡോക്ടർമാർ. കോഴിക്കോട് മെഡിക്കൽ കോളജ് പൂർവവിദ്യാർഥികളായ ഡോ. ഹംറാസ് അമീനും ഡോ. ഹരികൃഷ്ണയും ചേർന്നാണ് പി.എസ്.സി അസിസ്റ്റന്റ് സർജൻ പരീക്ഷക്കുൾപ്പെടെ പ്രയോജനപ്പെടുന്ന ജിപി ഗൈഡ്സ് എന്ന ആപ് രൂപകൽപന ചെയ്തത്. നിലവിൽ 8,000ത്തിലേറെ ഡോക്ടർമാർ പഠനത്തിനും കരിയർ വളർച്ചക്കുമായി ജിപി ഗൈഡ്സ് പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഡോ. ഹംറാസ് അമീനും ഡോ. ഹരികൃഷ്ണയും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നഴ്‌സുമാരും പാരാമെഡിക്കൽ പ്രഫഷനലുകളും ഉൾപ്പെടെ ആരോഗ്യ മേഖലയിലെ എല്ലാ പ്രവർത്തകർക്കും സമഗ്രമായ വിദ്യാഭ്യാസ, പ്രഫഷനൽ അവസരങ്ങൾ സൃഷ്ടിക്കുക ലക്ഷ്യത്തോടെ ‘ജിപി ഗൈഡ്സ് ഗ്ലോബൽ’ എന്ന സംരംഭത്തിന് തുടക്കമിട്ടതായും അക്കാദമിക് ലീഡ് ഡോ. മുഹമ്മദ് ജാസിം അറിയിച്ചു. വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾക്ക് ശരിയായ മാർഗനിർദേശവും വിദഗ്ധ പിന്തുണയും നൽകുകയും ജിപി ഗൈഡ്സ് ഗ്ലോബലിന്‍റെ ലക്ഷ്യമാണ്. ഹെൽത്ത്‌കെയർ മാനേജ്‌മെന്റ് എം.ബി.എ പ്രോഗ്രാമിനും ഇതിെന്‍റ ഭാഗമായി തുടക്കമിട്ടിട്ടുണ്ട്. ഒരു വിദ്യാഭ്യാസ ആപ് എന്നതിലുപരി അനുഭവസമ്പന്നരായ ഡോക്ടർമാർ യുവ ഡോക്ടർമാരെ കൈപിടിച്ചുയർത്തുന്ന മെന്റർഷിപ് വേദിയായാണ് ജിപി ഗൈഡ്സ് പ്രവർത്തിക്കുന്നതെന്ന് ഡോ. ഹരികൃഷ്ണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.