Posted On
date_range Updated On
date_range ട്വന്റി-20 ബ്ലോക്ക് പഞ്ചായത്തും പിടിച്ചെടുത്തു; റസീന പരീത് വടവുകോട് ബ്ലോക്ക് പ്രസിഡന്റ്
കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ട്വന്റി-20 പിടിച്ചെടുത്തു. ട്വന്റി-20 യുടെ റസീന പരീതിനെ പ്രസിഡൻറായി തെരഞ്ഞെടുത്തു.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. റസീന പരീത് 5 വോട്ടുകൾ നേടിയപ്പോൾ എതിരായി മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി അനു അച്ചുവിന് 4 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജൂബിൾ ജോർജിന് 3 വോട്ടും ലഭിച്ചു.
കോൺഗ്രസിലെ വി.ആർ. അശോകനായിരുന്നു ഇവിടെ പ്രസിഡൻറ്. ഇദ്ദേഹം മരണപ്പെട്ടതിനെ തുടർന്നാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ നാല് ഗ്രാമപഞ്ചായത്തുകളുടെ ഭരണവും ട്വൻറി-20 ക്കാണ്. വടവുകോട് ബ്ലോക്കിലെ വെമ്പിള്ളി ഡിവിഷൻ അംഗമാണ് റസീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.