Posted On
date_range Updated On
date_range എസ്.ഐയെ ആക്രമിച്ച യുവാവ് റിമാൻഡിൽ
പള്ളുരുത്തി: കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത എസ്.ഐക്ക് നേരെ ആക്രമണം. പള്ളുരുത്തി എസ്.ഐ വൈ.ദീപുവിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പള്ളുരുത്തി സ്വദേശി റിൻഷാദിനെ(21) പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ പള്ളുരുത്തി തങ്ങൾ നഗറിലാണ് സംഭവം. റിൻഷാദ് ഉൾപ്പെടെ മൂന്ന് പേർ മാസ്ക് ധരിക്കാതെ വരികയായിരുന്നു. പൊലീസിനെ കണ്ടപ്പോൾ രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
റിൻഷാദിനോട് എസ്.ഐ പിഴ അടക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ ഇതിന് തയാറാകാതെ പൊലീസിന് നേരെ തട്ടിക്കയറി. ഇതേ തുടർന്ന് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് എസ്.ഐക്ക് നേരെ ആക്രമണമുണ്ടായത്.
പിന്നീട് പൊലീസ് ഇയാളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.