റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ കണ്ണാടി തകര്‍ത്ത നിലയില്‍
Posted On
date_range Updated On
date_range റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ കണ്ണാടി തകര്‍ത്തു
കൊച്ചി: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ കണ്ണാടി തല്ലിത്തകര്‍ത്തു. തിങ്കളാഴ്ച്ച വൈകീട്ട് 4 മണിയോടെയാണ് ബാനര്‍ജി റോഡില്‍ ഫാര്‍മാക്‌സ് മെഡിക്കല്‍ ഷോപ്പിനു മുന്‍വശത്തായി നിര്‍ത്തിയിട്ടിരുന്ന ഹൈക്കോടതി അഭിഭാഷകന്‍റെ കാറിന്റെ മുന്‍വശത്തെ കണ്ണാടി നശിപ്പിച്ചത്.
ഒരാള്‍ കാറിന്‍റെ സമീപത്തെത്തുകയും മറ്റൊരാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ഇവര്‍ക്ക് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന മാരുതി സ്വിഫ്റ്റ് കാറിന്‍റെ മുന്‍വശത്തെ കണ്ണാടി ഇയാള്‍ ചവുട്ടി ഒടിക്കുകയും ചെയ്യുന്നത് സമീപത്തെ ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഉടമ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.