Posted On
date_range Updated On
date_range വെള്ളക്കെട്ടിൽ ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റ സംഭവം: കേസെടുക്കാൻ നിർദേശിച്ച് കോടതി
കാക്കനാട്: റോഡിലെ വെള്ളക്കെട്ടിൽ ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റെന്ന പരാതിയിൽ അന്വേഷണം നടത്താൻ പൊലീസിന് നിർദേശം. കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. ദേശീയകവല സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ ഡോൺ ടോമിക്ക് (23) പരിക്കേറ്റ സംഭവത്തിൽ പിതാവ് കെ.ജെ. ടോമിയുടെ പരാതിയിലാണ് നടപടി. പരിക്കേറ്റ ഡോൺ ചികിത്സയിലാണ്.
കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറിയിൽ നിന്ന് റോഡിലേക്ക് വീണ വെള്ളത്തിൽ തെന്നി ബൈക്ക് മറിഞ്ഞെന്നാണ് പരാതി. കുടിവെള്ള ടാങ്കറുകളുടെ ഉടമസ്ഥരും ഡ്രൈവറുമാണ് എതിർകക്ഷികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.