കൊച്ചി : ഡിസംബർ 9 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും മറ്റ് ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും അവസരം ഉണ്ടായിരിക്കുമെന്ന് കലക്ടർ എൻ.എസ്.കെ ഉമേഷ്. വോട്ടർ പട്ടിക പുതുക്കൽ 2024 ആരംഭിച്ചതിന്റെ ഭാഗമായി വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്.
എല്ലാ രാഷ്ട്രീയ പാർട്ടികളും ബൂത്ത് ലെവൽ ഏജന്റ്മാരെ നിയമിക്കുവാനും മുഴുവൻ യുവജനങ്ങളെയും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അറിയിപ്പ് നൽകുവാനും യോഗത്തിൽ നിർദേശിച്ചു. നവംബർ 25, 26 തീയതികളിലും ഡിസംബർ മാസം രണ്ട്, മൂന്ന് തീയതികളിലും എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിൽ സ്പെഷ്യൽ ക്യാമ്പയിൻ ഉണ്ടായിരിക്കും.
കലക്ടർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എസ് ബിന്ദു, മറ്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.