പറവൂർ: വടക്കുംപുറം പി.കെ.എം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച വടക്കുംപുറം ജലോത്സവത്തിൽ താണിയനും ചെറിയ പണ്ഡിതനും ജേതാക്കളായി. എ ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗൺ തുഴഞ്ഞ താണിയൻ തുരുത്തിപ്പുറത്തെയും ബി ഗ്രേഡ് ഫൈനലിൽ ബി.ബി.സി പുത്തൻവേലിക്കര തുഴഞ്ഞ ചെറിയ പണ്ഡിതൻ ഗോതുരുത്തിനെയും തോൽപിച്ചു.
ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ജലോത്സവം ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.യു. ശ്രീജിത് അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യൻ ബോട്ട് ഓണേഴ്സ് ആൻഡ് ഓപറേറ്റേഴ്സ് സെക്രട്ടറി ശൂലപാണി ഫ്ലാഗ്ഓഫ് ചെയ്തു. വാർഡ് അംഗം ശ്രീദേവി സുരേഷ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി. മണി, നിത സ്റ്റാലിൻ, ചേന്ദമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ശിവശങ്കരൻ, ശ്രീജിത് മനോഹർ, ടി.പി. പൈലി എന്നിവർ സംസാരിച്ചു. ജേതാക്കൾക്ക് മുനമ്പം ഡിവൈ.എസ്.പി എം.കെ. മുരളി ട്രോഫി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.