ലിബിൻ
Posted On
date_range Updated On
date_range യുവതിയെ കാർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കൊച്ചി: യുവതിയെ കാർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ എളമക്കര പൊലീസ് പിടികൂടി. കൊല്ലം പച്ചയിലക്കട ചാരുവിള പുത്തൻവീട്ടിൽ ലിബിനാണ് (28) പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് 7.30 ഓടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ഇടപ്പള്ളിയിലെ ഹോസ്റ്റലിൽ താമസിക്കുന്ന യുവതി, നിരന്തരമായ പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്താലാണ് അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയിൽ എളമക്കര സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ആർ. സനീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.