തുതിയൂർ ഇലക്ട്രിക് സ്വിച്​യാർഡിന്​ സമീപം മീൻ പിടിക്കുന്ന കുട്ടികൾ

തുതിയൂരിൽ കെ.എസ്.ഇ.ബിയുടെ അപകടക്കെണി

കാക്കനാട്: തുതിയൂർ മേഖലയെ ഭീതിയിലാഴ്ത്തി വൈദ്യുതി ബോർഡിെൻറ അപകടക്കെണി. ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകളില്ലാതെ പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്വിച്​യാർഡാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്നത്.

മഴക്കാലം ആരംഭിച്ചതോടെ നിരവധി കുട്ടികളാണ് മീൻപിടിക്കാനായി ഉഗ്രശേഷിയുള്ള ടവറിന് താഴെയുള്ള വെള്ളക്കെട്ടിൽ എത്തുന്നത്.

തുതിയൂർ ആദർശ റോഡിന് സമീപത്താണ് കെ.എസ്.ഇ.ബിയുടെ 220 കെ.വി സ്വിച്​യാർഡ് സ്ഥിതി ചെയ്യുന്നത്. കലൂർ, കളമശ്ശേരി ഭാഗങ്ങളിലേക്ക് വൈദ്യുതി എത്തിക്കാൻ ആറുമാസം മുമ്പാണ് യാർഡ് സ്ഥാപിച്ചത്.

കുറച്ചുഭാഗത്ത് മുള്ളുവേലി കെട്ടിയിട്ടുണ്ടെങ്കിലും റോഡിലേക്കിറങ്ങുന്ന ഭാഗം തുറന്നുകിടക്കുകയാണ്. ഇതുവഴി പ്രദേശവാസികളല്ലാത്ത കുട്ടികളും മുതിർന്നവരും മീൻ പിടിക്കാനായി അകത്തുകയറുന്നത് പതിവാണ്. ഉഗ്രശേഷിയുള്ള വൈദ്യുതിലൈൻ ആണെങ്കിലും അപായ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതാണ് കൂടുതൽ പേർ എത്താനിടയാക്കുന്നത്. കളമശ്ശേരിയിലേക്ക് 110 കെ.വി ലൈനും കലൂരിലേക്ക് 220 കെ.വി ലൈനുമാണുള്ളത്.

വൈദ്യുതി ലൈനിന് താഴെയിരുന്ന് ചൂണ്ടയിടുന്നവരിൽ പലർക്കും അപകടസാധ്യത അറിയില്ലെന്നും സുരക്ഷാ മുൻകരുതലെടുക്കാത്തത് ദുരന്തത്തിന് കാരണമാകുമെന്നും പ്രദേശവാസകൾ പറഞ്ഞു. വൈദ്യുതി ബോർഡ് ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

Tags:    
News Summary - KSEB's danger trap in Tuthiyoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.