Posted On
date_range Updated On
date_range 20 ശതമാനം കൂലി വർധന ആവശ്യപ്പെട്ട് ചുമട്ടു തൊഴിലാളികൾ ഇന്ന് പണിമുടക്കും
കോതമംഗലം: വ്യാപാരി സംഘടനകളും തൊഴിലാളി നേതാക്കളും തമ്മിൽ നടന്ന ചർച്ചയിൽ കൂലി വർധന തീരുമാനമാവാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച കോതമംഗലം ടൗൺ, അങ്ങാടി, തങ്കളം എന്നീ മേഖലകളിലെ ചുമട്ടു തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തും.
20 ശതമാനം കൂലി വർധന ആവശ്യപ്പെട്ടാണ് സമരം. ഇതിലും തീരുമാനം ആയില്ലെങ്കിൽ ഫെബ്രുവരി 23 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളായ റോയ് കെ. പോൾ, സി.പി.എസ്.ബാലൻ, എം.എസ്. ജോർജ്, അബു മൊയ്തീൻ, കെ.എം. ബഷീർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.