കുറ്റകൃത്യങ്ങളിൽ കുതിപ്പ്; ഭയന്ന്​ ജില്ല

കൊച്ചി: കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ ഭയന്ന് ജില്ല. കഴിഞ്ഞ ഏതാനും നാളായി നിരവധി കുറ്റകൃത്യങ്ങളാണ് നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്തത്.

എറണാകുളം കളത്തിൽപറമ്പ് റോഡിലെ കൊലപാതകം, നോർത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലെ വാക്ക് തർക്കത്തെ തുടർന്ന് നടന്ന കൊലപാതകം, പറവൂരിൽ മകന് നേരെ ബസ് തൊഴിലാളികൾ കത്തിവീശിയത് കണ്ട് പിതാവ് കുഴഞ്ഞുവീണ് മരിച്ചത്, ആലങ്ങാട് കഴിഞ്ഞദിവസം മകനെ മർദിക്കുന്നത് കണ്ട് തടയാനെത്തിയ പിതാവ് മരിച്ചത് തുടങ്ങിയ സംഭവങ്ങൾ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

മയക്കുമരുന്ന് കേസുകളിലും വൻ വർധനയാണ് അടുത്ത കാലത്ത് ജില്ലയിൽ ഉണ്ടായത്. കാക്കനാട് ഫ്ലാറ്റിൽ നടന്ന കൊലപാതകം എത്തിനിൽക്കുന്നത് ലഹരി സംഘങ്ങളിലാണ്. ആലങ്ങാട് സംഭവത്തിന് പിന്നിലും ലഹരി സംഘങ്ങൾ ഉണ്ടെന്നാണ് സൂചന. കുറച്ച് നാളുകൾക്ക് മുമ്പ് കോഴിക്കോടുനിന്ന് വിസ ആവശ്യാർഥം കൊച്ചിയിലെത്തിയ രണ്ട് പെൺകുട്ടികൾ ലഹരി മരുന്ന് അകത്ത് ചെന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവവും ഉണ്ടായിരുന്നു.

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

ആലുവ: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ ആലുവയിൽ പൊലീസിന്‍റെ പിടിയിലായി. തൊടുപുഴ ഇടവെട്ടി ചിറപ്പടി കുറ്റിവേലിൽ ഷിജാസ് (28), ഇടവെട്ടി കിഴക്കേമഠം റഫീഖ് (31) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് 0.925 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. എം.ഡി.എം.എ പാക്ക് ചെയ്തു വിൽക്കാനുള്ള ചെറിയ കവറുകളും വാഹനത്തിൽനിന്ന് കണ്ടെടുത്തു.

ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ സി.ആർ. ഹരിദാസ്, എസ്.സി.പി.ഒ കെ.ബി. സജീവ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - increase in crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.