കൊച്ചി: യന്ത്രസഹായത്തോടെ വീടിെൻറ അടിത്തറ ഉയർത്താൻ (ജാക്ക് ലിഫ്റ്റിങ് ടെക്നോളജി) തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ബിൽഡിങ് പെർമിറ്റ് അനിവാര്യമാണെന്ന് ഹൈകോടതി വ്യക്തമാക്കി. ഇങ്ങനെ അനുമതി നൽകാൻ തദ്ദേശസ്ഥാപനങ്ങൾ ഏത് ഘടകങ്ങളൊക്കെ പരിഗണിക്കണമെന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തി നിർദേശം നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. എറണാകുളം തമ്മനത്തെ വില്ലകളിലൊന്നിെൻറ അടിത്തറ ഉയർത്തുന്നതിനെതിരെ സമീപത്തെ മറ്റ് വില്ലകളുടെ ഉടമകൾ നൽകിയ ഹരജി തീർപ്പാക്കിയാണ് ഹൈകോടതിയുടെ വിധി.
വെള്ളക്കെട്ടിനെത്തുടർന്ന് വീടിെൻറ അടിത്തറ ദുർബലമായെന്നും അറ്റകുറ്റപ്പണിക്കുവേണ്ടിയാണ് വീട് ഉയർത്തുന്നതെന്നും വീട്ടുടമ കോടതിയിൽ ബോധിപ്പിച്ചു. ഇൗ പ്രവൃത്തിക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്ന് അനുമതി വാങ്ങണമെന്ന് വ്യവസ്ഥയില്ലെന്നും വാദിച്ചു. മൂന്നടിയോളം വീടുയർത്താൻ നടത്തുന്ന ശ്രമങ്ങൾ സമീപത്ത് താമസിക്കുന്നവർക്ക് ഭീഷണിയാണെന്നാണ് ഹരജിക്കാരുടെ ആരോപണം. തുടർന്നാണ് ഇതിന് ബിൽഡിങ് പെർമിറ്റ് വാങ്ങണമെന്ന് ഹൈകോടതി വ്യക്തമാക്കിയത്. വീടിെൻറ രൂപത്തിന് ഏതു തരത്തിലുള്ള മാറ്റം വരുത്താനും അനുമതി വാങ്ങണമെന്ന് ചട്ടത്തിൽ വ്യവസ്ഥയുണ്ട്. വീടിെൻറ ഉയരം വർധിപ്പിക്കാനും വിസ്തീർണം കൂട്ടാനുമൊക്കെ അനുമതി വേണം. യന്ത്രസഹായത്തോടെ വീട് ഉയർത്താനും ഇതു ബാധകമാണ് - ഹൈകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.