പള്ളുരുത്തി: ലഹരിസംഘങ്ങൾ രാത്രികാലങ്ങളിൽ തെരുവുകളിൽ വിലസുന്നു. വിഷു ദിനത്തിൽ പള്ളുരുത്തി വെളി കർമ ലൈനിൽ ഒരുസംഘം യുവാക്കൾ റോഡിൽ അഴിഞ്ഞാടി. റോഡിലൂടെ പോയ വാഹനങ്ങൾ സംഘം തടഞ്ഞുനിർത്തി. ചോദ്യംചെയ്തവരെ അസഭ്യം പറഞ്ഞു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന കോൺവെക്സ് മിറർ, നോ പാർക്കിങ് ബോർഡ് എന്നിവ തകർത്തു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.
പൊലീസ് തിരികെ പോയതോടെ സംഘം വീണ്ടും വന്ന് സംഘർഷാസ്ഥ സൃഷ്ടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. യുവാക്കളുടെ ശല്യത്തിനെതിരെ റെസിഡൻറ് അസോസിയേഷൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച അർധരാത്രി യു.പി സ്വദേശിനിയായ യുവതിയും മലയാളി യുവാവും ഇടക്കൊച്ചി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും യുവതി പൊലീസിനെ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു. താൻ യു.പിയിൽ പല കേസുകളിലും പ്രതിയാണെന്നും തന്നെ തൊടാനാകില്ലെന്നുമായിരുന്നു വെല്ലുവിളി. നാല് വനിതാ പൊലീസ് അടക്കമുള്ള സംഘം ഏറെനേരം കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പിന്നീട്, ഇവരെ സർക്കിൾ ഇൻസ്പെക്ടർ എത്തി അനുനയിപ്പിക്കുകയായിരുന്നു. പള്ളുരുത്തി, പെരുമ്പടപ്പ് മേഖലയിലെ ചില പൊതുയിടങ്ങളിൽ രാത്രിയിൽ യുവാക്കൾ കൂട്ടംകൂടി മദ്യപിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.