അബിൽ സുരേഷ്, അനസ്, അമീൻ
വരാപ്പുഴ: പൊലീസുകാരെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. ഒളനാട് ആശാരിപ്പറമ്പിൽ അബിൽ സുരേഷ് (24), മലപ്പുറം കടമ്പിക്കൽ എടപ്പറമ്പ് പുലിയോടത്ത് വീട്ടിൽ അനസ് (27), പുലിയോടത്ത് വീട്ടിൽ അമീൻ (22) എന്നിവരെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കടമക്കുടി വാക്വേ പരിസരത്ത് പരസ്യമായി മദ്യപിച്ച് തല്ലുകൂടുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. പൊലീസിനെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമായിരുന്നു. ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.