ഐ.​എം.​എ മ​ധ്യ​കേ​ര​ള ബ്രാ​ഞ്ച് സം​ഘ​ടി​പ്പി​ച്ച സ്ഥാ​നാ​ർ​ഥി സം​ഗ​മം

ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് പു​രോ​ഗ​തി വാ​ഗ്ദാ​നം ചെ​യ്ത് സ്ഥാ​നാ​ർ​ഥി​ക​ൾ

ആ​ലു​വ: ആ​ലു​വ​യു​ടെ ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് പു​രോ​ഗ​തി വാ​ഗ്ദാ​നം ചെ​യ്ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ. ഐ.​എം.​എ. മ​ധ്യ​കേ​ര​ള ബ്രാ​ഞ്ച് സം​ഘ​ടി​പ്പി​ച്ച സ്ഥാ​നാ​ർ​ഥി സം​ഗ​മ​ത്തി​ലാ​ണ് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ൻ​വ​ർ സാ​ദ​ത്ത്, എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷെ​ൽ​ന നി​ഷാ​ദ്, എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി എം.​എ​ൻ. ഗോ​പി എ​ന്നി​വ​രാ​ണ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഐ.​എം.​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഡോ.​എ.​വി. ബാ​ബു ന​യി​ച്ച സം​വാ​ദ​ത്തി​ൽ, സം​സ്ഥാ​ന​ത്തി‍െൻറ മൊ​ത്ത​ത്തി​ലും ആ​ലു​വ​യു​ടെ പ്ര​ത്യേ​കി​ച്ചും ആ​രോ​ഗ്യ​രം​ഗ​ത്തെ പു​രോ​ഗ​തി​ക്ക് വേ​ണ്ട ഐ.​എം.​എ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

ച​ർ​ച്ച​ക​ളി​ൽ മ​ധ്യ​കേ​ര​ള ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ് ഡോ. ​എ.​കെ. മു​ര​ളീ​ധ​ര​ൻ, സെ​ക്ര​ട്ട​റി ഡോ.​എം.​എ. സ​ജി​ത്, ഡോ. ​എ.​വി. ബാ​ബു, ഡോ. ​റ​ഫീ​ഖ്, ഡോ. ​സ​ജി സു​ബ്ര​മ​ണ്യ​ൻ, ഡോ. ​അ​ന​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഐ.​എം.​എ ബ്രാ​ഞ്ച് കു​ടും​ബ​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. ആ​ലു​വ ഐ.​എം.​എ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ് ഡോ.​എ.​കെ. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  

Tags:    
News Summary - Candidates who have been offered disease for that health sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.