അങ്കമാലി: ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് അതിഗുരുതരാവസ്ഥയില്‍ ഗുജറാത്തില്‍ നിന്നെത്തിയ സ്ത്രീക്ക് എല്‍.എഫ് ആശുപത്രിയില്‍ സങ്കീര്‍ണ ശസ്ത്രക്രിയകളിലൂടെ സൗഖ്യം.
ഗുജറാത്തിലെ കച്ച് ജില്ലയിലെ ഗാന്ധിധാമില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല പാറയില്‍ ഷീല രാജനാണ് (50) സുഖം പ്രാപിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ കോവിഡിനെത്തുടർന്ന് കച്ചിൽ ചികിത്സ തേടിയപ്പോഴാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഗുരുതരമായതിനാല്‍ അവിടെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിനെ ബാധിച്ചതായി കണ്ടെത്തിയതോടെ വിമാനമാര്‍ഗം നെടുമ്പാശ്ശേരി വഴി എല്‍.എഫിലെത്തിച്ചു.
ചലനശേഷി നഷ്ടപ്പെട്ട ഷീലക്ക് അതിഗുരുതര നിലയില്‍ ബ്ലാക്ക് ഫംഗസ് ബാധയുണ്ടെന്നറിഞ്ഞതോടെ ഇ.എന്‍.ടി വിഭാഗം മേധാവിയും ഹെഡ് ആന്‍ഡ് നെക്ക് സര്‍ജനുമായ ഡോ. പ്രശോഭ് സ്റ്റാലിന്‍റെ മേല്‍നോട്ടത്തില്‍ ചികിത്സ ആരംഭിച്ചു. 24 മണിക്കൂറിനകം ഡോ. പ്രശോഭ് സ്റ്റാലിന്‍, ഡോ. ധന്യ കൃഷ്ണകുമാര്‍, ഡോ. മഞ്ജു മാത്യു എന്നിവര്‍ എട്ടുമണിക്കൂര്‍ നീണ്ട വിവിധ സങ്കീര്‍ണ ശസ്ത്രക്രിയക്ക് വിധേയമാക്കി. ബ്ലാക്ക് ഫംഗസ് മറ്റ് കോശങ്ങളിലേക്ക് പടരുന്നത് തടയാന്‍ നിര്‍ജീവ ഭാഗങ്ങളെല്ലാം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യുകയായിരുന്നു. ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്ത ഷീല കഴിഞ്ഞ ദിവസം മകൻ ആഷിഷിനൊപ്പം ഗുജറാത്തിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.