ആലുവ: ഒക്ടോബർ 16 മുതൽ 26 വരെ ഗ്രീസിലെ റോഡ്സിൽ നടക്കുന്ന ലോക അമച്വർ ചെസ് മത്സരത്തിൽ ഡോ.നിമ്മി.എ.ജോർജ് രാജ്യത്തെ പ്രതിനിധീകരിക്കും. 2001 ൽ ഇറാനിൽ നടന്ന ഏഷ്യൻ ജൂനിയർ ഗേൾസ് ചെസ്സിലും, 2006 ൽ ഇംഗ്ലണ്ടിലെ ജിബ്രാൾട്ടറിൽ നടന്ന അന്തർദേശീയ ചെസ് മത്സരത്തിലും, 2009 ൽ നടന്ന വനിതകളുടെ ഏഷ്യൻ ടീം ചെസ് മത്സരത്തിൽ ഇന്ത്യ ബി ടീമിലും നിമ്മി ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. തൃക്കാക്കര ഭാരത മാത കോളജിലെ കോമേഴ്സ് വകുപ്പ് മേധാവിയാണ് നിമ്മി.ആലുവ ദേശം അറയ്ക്കപറമ്പിൽ പ്രഫ. ജോർജ് ജോണിൻ്റെയും ലാലിയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.