പൊ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ത​ട​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ൽ ക​യ​റി പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ

വനിത പൊലീസ് അപമാനിച്ചെന്ന്; ട്രാൻസ്ജെൻഡർ കൂട്ടായ്മ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ആലുവ: വനിത പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചെന്നാരോപിച്ച് ട്രാൻസ്ജെൻഡർ കൂട്ടായ്മ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. പരാതി നൽകിയ ട്രാൻസ്ജെൻഡറിന്റെ ലിംഗ പരിശോധന നടത്തണമെന്ന് പൊലീസ് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടെന്നാണ് ആരോപണം. പിന്നീട് നടന്ന ചർച്ചയെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ആലുവ പൊലീസ് സ്റ്റേഷന് 500 മീറ്റർ അകലെ ബാരിക്കേഡ് വെച്ച് പ്രകടനം തടഞ്ഞു. ഇതോടെ ഉന്തിനും തള്ളിനും ഇടയാക്കി.

പ്രതിഷേധക്കാരെ തടയാൻ വനിത പൊലീസ് ഇല്ലെന്നതും തർക്കമായി. തടസ്സം ഭേദിച്ച് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും കൂടുതൽ വനിത പൊലീസ് എത്തി തടയുകയായിരുന്നു. സ്റ്റേഷന് മുന്നിലെ റോഡിൽ രണ്ടുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ആലുവ ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ സമരം നിർത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നും നടപടിയെടുക്കുമെന്നുമുള്ള ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

മൂന്നാഴ്ച മുമ്പ് ആലുവ ദേശം കുളക്കടവിൽ കുളിക്കുമ്പോൾ ചിലർ അപമാനിച്ചെന്നാണ് പരാതി. ഈ പരാതിയുമായി സ്റ്റേഷനിൽ ചെന്നപ്പോൾ ലിംഗപരിശോധന നടത്താൻ ആലുവ പൊലീസ് ശ്രമിച്ചെന്നാണ് ആരോപിക്കുന്നത്.

Tags:    
News Summary - Transgender community marched to the police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.