ആലുവ: കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ഠാംഗത്വം സാഹിത്യകാരന്‍ സേതുവിന് നല്‍കി ആദരിച്ചു. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്‍, സെക്രട്ടറി ഡോ.കെ.പി.മോഹനന്‍ എന്നിവര്‍ സേതുവിന്‍െറ പടിഞാറെ കടുങ്ങല്ലൂരിലുളള വസതിയില്‍ എത്തി രണ്ടു പവൻറെ സ്വര്‍ണ്ണപതക്കവും, 50000 രൂപയും, പ്രശസ്തി പത്രവും സമ്മാനിച്ചു. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തില്‍, സ്ഥിരം സമിതി അധ്യക്ഷരായ ഓമനശിവശങ്കരന്‍ ശിവശങ്കരന്‍, കെ.എം.മുഹമ്മദ് അന്‍വര്‍, മുന്‍ പഞ്ചായത്ത് അംഗം ജ്യോതി ഗോപകുമര്‍, മംഗളോദയം ലൈബ്രറി സെക്രട്ടറി പി.എസ്.രാധാകൃഷ്ണന്‍, പി.ബി.ഹരിന്ദ്രന്‍, സോജന്‍ എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷത്തെ അക്കാദമിയുടെ വിശിഷ്ഠാംഗത്വം സേതുവിനും, പെരുംമ്പടവം ശ്രീധരനുംമാണ് ലഭിച്ചത്.
പെരുംമ്പടവം ശ്രീധരന് തിരുവനന്തുപുരത്തെ വസതിയിലെത്തി അക്കാദമി വിശിഷ്ഠാംഗത്വം നല്‍കിയിരുന്നു. ക്യാപ്ഷൻekg yas4 Sedu കേരള സാഹിതൃ അക്കാദമിയുടെ വിശിഷ്ഠാംഗത്വം സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്‍, സെക്രട്ടറി ഡോ.കെ.പി.മോഹനന്‍ എന്നിവര്‍ സാഹിത്യകാരന്‍ സേതുവിന് നല്‍കി ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.