പ്ര​തി​ക​ളാ​യ ജി​തി​ൻ, അ​ബ്ദു​ൽ​സ​ദ്ദാം, അ​ൻ​സ​ൺ ജോ​ബ്

ബസ് ജീവനക്കാർ തമ്മിൽ അടിപിടി; മൂന്നുപേർ അറസ്റ്റിൽ

ആലുവ: ഫോർട്ടുകൊച്ചി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ അടിപിടിയിൽ മൂന്നുപേർ അറസ്റ്റിൽ. കുറുമശ്ശേരി ആലപ്പടിയിൽ താമസിക്കുന്ന കീഴ്മാട് എടത്തല കൊട്ടാരക്കൽ വീട്ടിൽ ജിതിൻ (35), തായിക്കാട്ടുകര പുത്തൻപീടികയിൽ വീട്ടിൽ അബ്ദുൽസദ്ദാം (32), ആലുവ ഹിൽ റോഡിൽ കണ്ടെത്തിൽ പറമ്പിൽ അൻസൺ ജോബ് (38) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.ആൻസായി ബസിലെ ജീവനക്കാരാണിവർ. ബസിന്റെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്.

ആലുവ-തോപ്പുംപടി റൂട്ടിൽ ഓടുന്ന അസ്‍ലൻ എന്ന ബസിന് വട്ടം വച്ച് ബസിനകത്തുകയറി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ബസിലെ യാത്രക്കാരെ ഇവർ ഇറക്കി വിടുകയും ചെയ്തു. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ ഇൻസ്പെക്ടർ കെജി ഗോപകുമാർ, എസ്.ഐമാരായ വന്ദന കൃഷ്ണൻ, എം. ജോസി, ജോൺസൻ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഫയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Bus workers fight; three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.